വഴി ചോദിക്കാനായി വാഹനം നിര്‍ത്തി; കുട്ടികളെ കടത്തുന്ന സംഘമെന്ന് ആരോപിച്ച് സന്യാസികള്‍ക്ക് മര്‍ദ്ദനം

By Web TeamFirst Published Jul 20, 2021, 11:34 AM IST
Highlights

വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി വാഹനം ഇവര്‍ നിര്‍ത്തിയത്. കുട്ടികളോട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും സന്യാസിമാരേക്കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. 

വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദ്ദനം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. വഴി ചോദിക്കാനായം വാഹനം നിര്‍ത്തിയ സന്യാസിമാരെ കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദ്ദനം. ധര്‍ ജില്ലയിലെ ധന്നട് ഗ്രാമത്തില്‍ വച്ചാണ് സന്യാസിമാര്‍ക്ക് മര്‍ദ്ദനം നേരിട്ടത്. ധന്നടില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു സന്യാസിമാരുടെ സംഘമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി വാഹനം ഇവര്‍ നിര്‍ത്തിയത്. കുട്ടികളോട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും സന്യാസിമാരേക്കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് പിള്ളേരെ തട്ടിക്കൊണ്ട് പോവുന്ന സംഘമാണ് വാഹനത്തിലുള്ളതെന്ന ധാരണയില്‍ മര്‍ദ്ദനം ആരംഭിച്ചത്. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് പരാതിയുമായി ഇവരെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് ധര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദേവേന്ദ്ര പാട്ടീദര്‍ വിശദമാക്കുന്നത്.

സന്യാസികളുടെ പരാതിയിലും നാട്ടുകാരെടുത്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തു.കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നവരെന്ന് ആരോപിച്ച് ഇതിനുമുന്‍പും സമാനമായ അക്രമം ധറില്‍ ഉണ്ടായിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ദിവസവേതനക്കാരായ ഏഴുപേരെ നാട്ടുകാര്‍ അക്രമിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!