Latest Videos

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

By Web TeamFirst Published Jul 20, 2021, 10:14 AM IST
Highlights

ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് കാനഡയിലെത്താം.

ദില്ലി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടി കാനഡ. ഓഗസ്റ്റ് 21 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലെത്താം.

കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കാനഡയിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നപടികളിലേക്ക് കടന്നത്.

Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം മുപ്പതനായിരത്തിൽ താഴെ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!