സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസം, നികുതി ഭാരം കുറയും! ജിഎസ്‍ടി പുതുക്കി നിശ്ചയിക്കാനുള്ള യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം

Published : Sep 03, 2025, 12:02 AM IST
CM SiddaramUnion Finance Minister Nirmala Sitharaman

Synopsis

ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപ്പന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ സാധ്യത.

ദില്ലി: ജി എസ് ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. നിലവിലെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകൾക്ക് പകരം 5% ഉം 18% ഉം മാത്രം നിലനിർത്താൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ജി എസ് ടി കൗൺസിൽ യോഗം തുടങ്ങുക. ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപ്പന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജി എസ് ടി നിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജി എസ് ടി പൂർണമായി എടുത്തുകളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.

കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ നികുതി കുറയ്ക്കൽ തീരുമാനങ്ങൾ എടുക്കരുതെന്ന് യോഗത്തിൽ ശക്തമായി വാദിക്കും. സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി കണക്കിലെടുത്ത് ജി എസ് ടി പരിഷ്കരണങ്ങൾ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. നികുതി സ്ലാബുകൾ ലളിതമാക്കുന്നതോടൊപ്പം, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുസൃതമായ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഈ യോഗം ലക്ഷ്യമിടുന്നു.

PREV
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്