എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി, അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് എഎപി നേതാവ്

Published : Sep 02, 2025, 08:04 PM IST
AAP MLA

Synopsis

പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകവേ എംഎൽഎയും അനുയായികളും ചേർന്ന് പൊലീസിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.

ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ഹൾ സൃഷ്ഠച്ച് പഞ്ചാബിലെ എഎപി എംഎൽഎ. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റ പൊലീസിനുനേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ടു. ഹർമീതിനെ ഇന്ന് രാവിലെയാണ് പൊലീസ് പീഡനക്കേസിൽ കർനാലിൽ വച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകവേ എംഎൽഎയും അനുയായികളും ചേർന്ന് പൊലീസിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. രണ്ടു വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ഒരു പൊലീസുകാരൻ തടയാൻ ശ്രമിച്ചപ്പോൾ വാഹനം ഇടിപ്പിച്ചശേഷം ഓടിച്ചുപോയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

പൊലീസിനെ വെട്ടിച്ച് കടന്ന ഒരു വാഹനത്തെ പിന്തുടർന്ന് പിടികൂടിയെങ്കിലും എംഎൽഎ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. പിടികൂടിയ വാഹനത്തിൽ നിന്നും രണ്ട് റിവോൾവും ഒരു പിസ്റ്റളുമടക്കം മൂന്ന് തോക്കുകൾ പൊലീസ് കണ്ടെത്തി.ഇന്നു രാവിലെയാണ് വിവാഹമോചിതനാണെന്ന് കള്ളം പറഞ്ഞ് യുവതിയെ ലൈംഗിക ചൂൽണം ചെയ്തെന്നാണ് ഹർമീതിനെതിരായ പരാതി. ലൈംഗികമായി ചൂഷണം ചെയ്തു, യുവിയുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹർമീതിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

നാൽപ്പത്തിയഞ്ചുകാരിയായ വിവാഹമോചിതയാണ് ആംആദ്മി പാർട്ടി എംഎൽഎക്കെതിരെ പീഡന പരാതി നൽകയത്. വിവാഹമോചിതനാണെന്ന് പറഞ്ഞ ഹർമീതുമായി 2013 മുതലാണ് ബന്ധം തുടങ്ങിയതെന്ന് ഇവർ പരാതിയിൽ പറയുന്നു. 2021ൽ ലുധിയാനയിലെ ഗുരുദ്വാരയിൽ തങ്ങൾ വിവാഹിതരായെന്നും എന്നാൽ 2022ൽ സനൗറിൽനിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ആദ്യ ഭാര്യയുടെ പേര് പുറത്തുവന്നതും ബന്ധം പിരിഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാരി ആരോപിക്കുന്നു. ആദ്യ ഭാര്യയെ ഉടൻ ഡൈവോഴ്സ് ചെയ്യുമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചെന്നും സമ്മർദ്ദത്തിലാക്കിയെന്നും യുവതി പരാതിയിൽ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ