വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

Published : Dec 05, 2022, 10:21 AM ISTUpdated : Dec 05, 2022, 11:08 AM IST
വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

Synopsis

ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും  വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. 

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരൻപുര പ്രദേശത്തുള്ള മുനിസിപ്പൽ സബ് സോണൽ ഓഫീസിൽ തന്റെ വോട്ടവകാശം വിനിയോഗിക്കും. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്തു. 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധിയെഴുതും. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും  വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ

 

 

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം