Asianet News MalayalamAsianet News Malayalam

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ

മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്

Final Stage of Gujarat polls is tomorrow
Author
First Published Dec 4, 2022, 9:27 PM IST

ഗാന്ധിനഗർ:  ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ നാളെ ജനവിധിയെഴുതും. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിംഗ്. വ്യാഴാഴ്ചയാണ് ഗുജറാത്ത് - ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ. 

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞു: വോട്ടെണ്ണൽ ബുധനാഴ്ച 

ദില്ലി: ആംആദ്മി പാര്‍ട്ടിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ദില്ലി മുൻസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പോളിങ് അവസാനിച്ചു. വൈകിട്ട് നാല് മണിവരെ 45 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാ‍ർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. 

ദില്ലിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വി‍മർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്. തണുപ്പുകാലം കണക്കിലെടുത്ത് രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ചരവരെയായിരുന്നു പോളിങ്.ഒന്നരകോടിയോളം വോട്ടർമാർക്കായി 13,638 പോളിങ് സ്റ്റേഷനുകളാണ് വോട്ടിങിനായി ക്രമീകരിച്ചിരുന്നു. കുടംബത്തോടൊപ്പമെത്തി രാവിലെ പത്തരയോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വോട്ട് രേഖപ്പെടുത്തിത്.

 

Follow Us:
Download App:
  • android
  • ios