
മുംബൈ: 1993 ലെ ബോംബെ ഭീകരാക്രമണ കേസ് പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ . അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോർട്ടുമായി ഇവർ പിടിയിലാവുകയായിരുന്നു.
തുടർന്ന് ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷണത്തിലാണ് ഭീകരാക്രമണക്കേസിലെ ബന്ധം വ്യക്തമായത്. അബൂബക്കർ,യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് നാലുപേർ. പാക്ക് അധീന കശ്മീരിൽ നിന്ന് ഇവർ ആയുധ പരിശീലനം നേടിയിട്ടുണ്ട്.
ഇൻറർ പോളിൻ്റെ റെഡ് കോർണർ നോട്ടീസും ഇവർക്കെതിരെ നിലവിലുണ്ട്. 1993 മുംബൈയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് പ്രതികളെ കൈമാറും.
ബോംബ് സ്‌ഫോടനത്തിലെ നാല് പ്രതികളുടെ കൃത്യമായ പങ്കും അവർ അഹമ്മദാബാദിലേക്ക് വരുന്നതിന്റെ ഉദ്ദേശ്യവും ഞങ്ങൾ അന്വേഷിക്കുകയാണ്,” ഗുജറാത്ത് എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ അമിത് വിശ്വകർമ പറഞ്ഞു.
നാല് പ്രതികളെയും ആദ്യം കസ്റ്റഡിയിലെടുത്തതായും പിന്നീട് വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചതിന് കേസെടുത്തതായും പോലീസ് പറഞ്ഞു.
“നാല് പ്രതികൾക്കും വ്യാജ പേരുകളിൽ നിർമ്മിച്ച ഇന്ത്യൻ പാസ്‌പോർട്ടുകളുണ്ടെന്ന് ഞങ്ങൾ ആദ്യം കണ്ടെത്തി. അബൂബക്കർ കർണാടകയിൽ നിന്നുള്ള ജാവേദ് ബാഷയുടെ ഐഡന്റിറ്റി ഉപയോഗിച്ചു, സയ്യദ് ഖുറേഷി തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള സയ്യദ് ഷെരീഫിന്റെ തെറ്റായ പേര് ഉപയോഗിച്ചു, ഷൊയ്ബ് ഖുറേഷി കർണാടകയിൽ നിന്നുള്ള സയ്യദ് യാസിൻ എന്ന പേരും യൂസഫ് ഭട്ക മുംബൈയിൽ നിന്നുള്ള യൂസഫ് ഇസ്മായിലുമായിട്ടാണ് അഭിനയിച്ചത്. വിശദമായ ചോദ്യം ചെയ്യല്ലിൽ ഇവരെ തിരിച്ചറിഞ്ഞതോടെയാണ് നാല് പ്രതികൾക്കും 1993 ലെ സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതെന്ന് ”വിശ്വകർമ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam