Latest Videos

'ആദ്യം ഹിന്ദുവാകണം വെജിറ്റേറിയനാകണം'; വിവാഹം കഴിക്കാന്‍ കാമുകി കാമുകന് മുന്നില്‍ വച്ച നിബന്ധനകള്‍

By Web TeamFirst Published May 5, 2019, 9:01 AM IST
Highlights

 താനും യുവാവും തമ്മിൽ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്റെ നിബന്ധനകൾ അംഗീകരിക്കണം എന്നുമാണ് സൂറത്തിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ യുവതി എഴുതി നൽകിയത്. 

സൂറത്ത്: തീര്‍ത്തും വിചിത്രമായ കേസില്‍ സ്നേഹിക്കുന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ നിബന്ധനകള്‍ പൊലീസ് സ്റ്റേഷനില്‍ എഴുതി നല്‍കി 18 കാരി. തന്‍റെ കാമുകന് തന്നെ വിവാഹം കഴിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നും. സസ്യാഹാരി ആയിരിക്കണമെന്നും അടക്കമുള്ള കാര്യങ്ങളാണ് യുവതി എഴുതി നല്‍കിയിരിക്കുന്നത്.

സംഭവം ഇങ്ങനെ, താനും യുവാവും തമ്മിൽ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്റെ നിബന്ധനകൾ അംഗീകരിക്കണം എന്നുമാണ് സൂറത്തിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ യുവതി എഴുതി നൽകിയത്. സൂറത്ത് കാറ്റഗ്രാം സ്വദേശിയാണ് യുവതി. മാത്രമല്ല യുവാവ് സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ വേണം മതം മാറാന്‍. ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്. പിന്നീട് ഒരിക്കലും മുസ്ലിം മത്തതിലേക്ക് പോകാനും പാടില്ല. ഇത്രയും അംഗീകരിച്ചാൽ സ്വന്തം മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കാനും വിവാഹത്തിനും തയ്യാറാണ് എന്നും യുവതി പറയുന്നത്.

നേരത്തെ യുവാവിനൊപ്പം പോയ പെൺകുട്ടിയെ കാണാനില്ലെന്ന്  കാണിച്ച് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഏപ്രില്‍ 22ന് യുവതിയും യുവാവും രഹസ്യമായി വിവാഹം റജിസ്ട്രര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ അത് മുടക്കി. തുടര്‍ന്ന് ഏപ്രില്‍ 29ന് യുവതി വീട്ടില്‍ നിന്നും യുവാവിനോടൊപ്പം ഇറങ്ങിപ്പോയി.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ഇവരെ കണ്ടെത്തിയെങ്കിലും, സ്റ്റേഷനില്‍ എത്തിച്ച ഇരുവരുടെ പ്രായം തികഞ്ഞവരായതിനാല്‍ അവരുടെ നിലപാട് എടുക്കാം എന്ന നിലപാടാണ് പൊലീസ് എടുത്തത്. എന്നാല്‍ താൻ ആർക്കൊപ്പവും പോകുന്നില്ല എന്നും തന്‍റെ നിബന്ധനകൾ അംഗീകരിച്ചാൽ കല്യാണം നിയമപരമാകും എന്നും കുട്ടി മൊഴി നൽകിയത്. ഇതിന് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലേക്കാണ് കുട്ടി പോയത്. പിന്നീട് ഇവിടെ നിന്നും പെണ്‍കുട്ടിയെ അവരുടെ മാതാപിതാക്കള്‍ വിളിച്ചുകൊണ്ടുപോയി എന്നും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം പെണ്‍കുട്ടിയുടെ അപേക്ഷ കിട്ടിയെന്നും, ഇതിന്‍റെ ഒരു കോപ്പി യുവാവിനും കുടുംബത്തിനും കൈമാറും എന്നുമാണ്  സൂറത്ത് കട്ടഗ്രാം സബ് ഇന്‍സ്പെക്ടര്‍ എആര്‍ റാത്തോഡ് പറയുന്നത്.

click me!