
സൂറത്ത്: മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടിയ മധ്യവയസ്കര്‍ വീണ്ടും ഒളിച്ചോടി. ഗുജറാത്തില്‍ നിന്നുള്ള 46കാരനായ ഹിമ്മത്ത് പാണ്ഡവ്, 43 കാരിയായ ശോഭന റാവല്‍ എന്നിവരാണ് വീണ്ടും ഒളിച്ചോടിയത്.
ഹിമ്മത്തിന്‍റെ മകനും ശോഭനയുടെ മകളുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഒളിച്ചോടിയിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഇരുവരുടെയും വീടുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും ഒളിച്ചോടുകയായിരുന്നു.
സൂറത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇരുവരുമെന്നാണ് വിവരം. ശനിയാഴ്ചയാണ് ഇരുവരും വീണ്ടും ഒളിച്ചോടിയത്. ഇത്തവണ ഇരുവരെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സൂറത്തിലെ കതര്‍ഗം സ്വദേശിയാണ് ഹിമ്മത്ത്. നവ്‍സാരി ജില്ലയിലെ വിജല്‍പോര്‍ സ്വദേശിയാണ് ശോഭന.
കഴിഞ്ഞ ജനുവരി 10 ന് ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ സൂറത്തിലെയും നവ്സാരിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും നേരത്തേ പരസ്പരം അറിയുന്നവരായിരുന്നു. ചെറുപ്പകാലത്ത് കതര്‍ഗമില്‍ ഒരുമിച്ചായിരുന്ന ഇവര്‍ വിവാഹത്തിന് ശേഷമാണ് ശോഭന നവ്സാരിയിലേക്ക് മാറിയത്.
ജനുവരി 26 ന് തിരിച്ചുവന്ന ശോഭനയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറാകാതിരുന്നതോടെ ഇവര്‍ പിതാവിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ വച്ചാണ് വീണ്ടും കാണാതായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam