പശുക്കളെ റോഡ‍ിൽ അഴിച്ചുവിട്ടു, ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി; ​ഗു​ജറാത്തിൽ ഉടമക്ക് ജയിൽ ശിക്ഷ

Published : Nov 22, 2022, 04:58 PM ISTUpdated : Nov 22, 2022, 05:00 PM IST
പശുക്കളെ റോഡ‍ിൽ അഴിച്ചുവിട്ടു, ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി; ​ഗു​ജറാത്തിൽ ഉടമക്ക് ജയിൽ ശിക്ഷ

Synopsis

2019 ജൂലൈ 27 ന് ഷാപൂർ ദർവാജക്ക് സമീപത്തെ ശാന്തിപുര ഛപ്രയ്ക്ക് സമീപം അഞ്ച് പശുക്കൾ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് അധികൃതർ ദേശായിക്കെതിരെ കേസെടുത്തത്.

അഹമ്മദാബാദ്: കന്നുകാലികളെ റോഡിൽ ഉപേക്ഷിച്ചതിന് ഉടമക്ക് ആറുമാസം തടവുശിക്ഷ. പശുക്കളോ റോഡിൽ ഇറക്കിവിട്ട് ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനാണ് പ്രകാശ് ജയറാം ദേശായി എന്നയാൾക്ക് കോടതി ശിക്ഷ വിധിച്ചത്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനെത്തിയ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാൾക്ക് രണ്ട് വർഷത്തെ തടവും വിധിച്ചു.

2019 ജൂലൈ 27 ന് ഷാപൂർ ദർവാജക്ക് സമീപത്തെ ശാന്തിപുര ഛപ്രയ്ക്ക് സമീപം അഞ്ച് പശുക്കൾ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് അധികൃതർ ദേശായിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾ ജീവനക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെക്കൊണ്ട് ഇവരെ പിടികൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐപിസി സെക്ഷൻ 308, 289, 186, 506(2), ഗുജറാത്ത് പോലീസ് ആക്‌ട്, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് ദേശായിക്കെതിരെ കേസെടുത്തത്.

വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ആറ് സാക്ഷികളെ വിസ്തരിച്ചു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറി. എന്നിരുന്നാലും, റെയ്ഡ് നടത്തിയവർ ദേശായിക്കെതിരെ മൊഴി നൽകി. ദേശായിയുടെ കന്നുകാലികൾ വഴിതെറ്റിയതിനാൽ ആർക്കും പരിക്കേൽക്കാത്തതിനാൽ ഐപിസി സെക്ഷൻ 308 ബാധകമല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കാതെ പശുക്കളെ റോഡിൽ അഴിച്ചുവിട്ടതിനും ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനും ദേശായി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 

ഗുജറാത്തിലെ നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള നിയമം പാസാക്കിയിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഗുജറാത്തിലെ എട്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഗാന്ധിനഗർ, ജാംനഗർ, ഭാവ്‌നഗർ, ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷനുകളും 162 മുനിസിപ്പാലിറ്റികളിലുമാണ് നിയമം നടപ്പാക്കിയത്. പുതിയ നിയമപ്രകാരം കാലികളെ വളർത്തുന്നത് ലൈസൻസ് ആവശ്യമാണ്. തദ്ദേശ സ്ഥാപനത്തിൽ നിന്നാണ് ലൈസൻസ് എടുക്കേണ്ടത്. കാലികളെ വളർത്താനാവശ്യമായ  സൗകര്യം ഉടമകൾക്ക് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ലൈസൻസ്.  

പശുക്കൾ പ്ലാസ്റ്റിക്കും മാലിന്യവും തിന്നുകയും ചെറിയ കുട്ടികൾ അവയുടെ പാൽ കുടിക്കുകയും ചെയ്യുമ്പോൾ അത് എന്ത് ദോഷം ചെയ്യുമെന്ന് നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ നിയമസഭയിൽ പറഞ്ഞു. ഒരു നഗരപ്രദേശം മുഴുവനായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ കന്നുകാലി നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ അധികാരമുണ്ട്. കന്നുകാലി നിരോധന മേഖലയിൽ കാലിത്തീറ്റ വിൽപനയും നിയന്ത്രിക്കും. 

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്