
അഹമ്മദാബാദ്: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85 കാരിയാണ് മരിച്ചത്. ഇവരെ കഴിഞ്ഞ മാർച്ച് 22 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുജറാത്തിൽ കൊവിഡ് രോഗം ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആണ്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 600 കടന്നു. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 42 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. രാജ്യത്ത് ഇതുവരെ ഔദ്യോഗിക കണക്കുകൾ പ്രകാരം പത്ത് പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. അതേ സമയം മധ്യപ്രദേശിലെ ഒരു മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ 200 ഓളം മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിലിന്ന് മാത്രം 9 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam