ഗുർജർ നേതാവ് ​ഗുലാം അലിയെ രാജ്യ‌സഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

Published : Sep 11, 2022, 10:45 AM ISTUpdated : Sep 11, 2022, 10:54 AM IST
ഗുർജർ നേതാവ് ​ഗുലാം അലിയെ രാജ്യ‌സഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

Synopsis

ജമ്മുവിലെ ബത്തിണ്ടിയിൽ താമസിക്കുന്നയാളാണ് ഗുലാം അലി. കഴിഞ്ഞ 24 വർഷമായി ബിജെപിയുമായി ബന്ധമുള്ള അദ്ദേഹം പാർട്ടിയുടെ എസ്‌സി/എസ്ടി സെല്ലിന്റെ വക്താവാണ്. 

ദില്ലി: ജമ്മുകശ്മീർ സ്വദേശി ഗുലാം അലിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നോമിനിറ്റ് ചെയ്തു. ഗുർജ്ജർ മുസ്ലിം വിഭാഗത്തിൽ നിന്ന് രാജ്യസഭയിൽ എത്തുന്ന ആദ്യ ആളാണ് ഗുലാം അലി. ഗുർജ്ജർ മുസ്ലിം വിഭാഗത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് എന്ന് ബിജെപി വ്യക്തമാക്കി. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ചയാണ് ഗുലാം അലിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ ഈ തീരുമാനത്തെ പ്രശംസിച്ച് രം​ഗത്തെത്തി.

ജമ്മു കശ്മീരിൽനിന്ന് ഗുർജാർ മുസ്ലീമായ ഗുലാം അലിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നിയമിച്ചെന്നും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ്, ​ഗുർജർ സമുദായത്തെ അവ​ഗണിക്കുകയായിരുന്നെന്നും അവർക്ക് എല്ലാ സാമൂഹിക ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നെന്നും മാളവ്യ ട്വീറ്റ് ചെയ്തു. ജമ്മുവിലെ ബത്തിണ്ടിയിൽ താമസിക്കുന്നയാളാണ് ഗുലാം അലി. കഴിഞ്ഞ 24 വർഷമായി ബിജെപിയുമായി ബന്ധമുള്ള അദ്ദേഹം പാർട്ടിയുടെ എസ്‌സി/എസ്ടി സെല്ലിന്റെ വക്താവാണ്. 

അതിർത്തിയിലെ സേനാ പിന്മാറ്റം നാളെ പൂർത്തിയാകും, താൽക്കാലിക നിർമ്മാണങ്ങൾ പൊളിച്ച് നീക്കും

അഞ്ച് പെരുമ്പാമ്പുകളുമായി യുവാവിനെ വിമാനത്താവളത്തിൽ നിന്നും പിടികൂടി

 

തായ്‌ലൻഡിൽ നിന്ന് കടത്തിയ അഞ്ച് പെരുമ്പാമ്പുകളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണാവുന്ന തരം പെരുമ്പാമ്പുകളാണ് ഇവ. സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ചയാണ് പാമ്പുകളെ പിടികൂടി തിരിച്ചയക്കുന്നത്. ഇവയ്ക്ക് 50 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതർ പറഞ്ഞു.

ഡിണ്ടി​ഗൽ സ്വദേശിയായ വിവേക് എന്നയാളാണ് പാമ്പിനെ കടത്തിയത് എന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. സെപ്തംബർ രണ്ടിന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ അവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചിരുന്നു. അപ്പോഴാണ് കാർട്ടൺ ബോക്സുകളിൽ പായ്ക്ക് ചെയ്ത പെരുമ്പാമ്പുകളുമായി വിവേകിനെ പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ (TOI) ഒരു റിപ്പോർട്ടിൽ പറഞ്ഞു.

രക്ഷപ്പെടുത്തിയ പാമ്പുകളെ അടുത്ത ദിവസം തായ്‌ലൻഡിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് ക്വാറന്റൈൻ ചെയ്‌തു. കള്ളക്കടത്തുകാരാണ് തന്നെ കബളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ചതെന്നാണ് വിവേകിന്റെ മൊഴി. പാമ്പുകളെ ചെന്നൈയിൽ എത്തുമ്പോൾ ഒരാൾക്ക് നൽകിയാൽ പണം നൽകാമെന്ന് അവർ പറഞ്ഞതായും വിവേക് പറഞ്ഞു. 

ഇവ ബോൾ പൈത്തോൺസ് എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണ്. ഈ പെരുമ്പാമ്പുകൾക്ക് ആ പേര് കിട്ടിയത് എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാൽ അത് പന്ത് പോലെ ചുരുണ്ട് പോകും എന്നതിനാലാണ്. 

അതേസമയം, നക്ഷത്ര ആമക്കടത്തിന്റെ കേന്ദ്രമായി മാറുകയാണ് ചെന്നൈ എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിൽ രണ്ടിടത്തും വിദേശത്തുമായി 2,200 -ലധികം ജീവനുള്ള നക്ഷത്ര ആമകളെ പിടികൂടിയതായി വിദഗ്ധർ പറയുന്നു. ഈ കേസുകളിലെല്ലാം ചെന്നൈയിൽ നിന്നാണ് അവ എത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി