ഉത്തരാഖണ്ഡിൽ വ്യാജമദ്യം കഴിച്ച് ഏഴ് മരണം; രാഷ്ട്രീ‌‌യക്കാർ വിതരണം ചെ‌യ്ത മദ്യമെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 11, 2022, 9:41 AM IST
Highlights

സംഭവത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് എക്സൈസ് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു.
സംഭവം നിർഭാഗ്യകരമാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

റൂർക്കി: ഉത്തരാഖണ്ഡിൽ വ്യാജ മദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. ഫൂൽഗഡ് ഗ്രാമത്തിലാണ് സംഭവം. വ്യാജ മദ്യത്തിൻ്റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി. മദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാർഥി വിതരണം ചെയ്തത് എന്ന് റിപ്പോർട്ട്. ഹരിദ്വാർ ജില്ലയിലെ രണ്ട് ഗ്രാമങ്ങളായ ഫൂൽഗഢ്, ശിവ്ഗഢ് എന്നിവിടങ്ങളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയക്കാർ വിതരണം ചെയ്ത മദ്യം കഴിച്ചാണ് ദുരന്തമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. 

സംഭവത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് എക്സൈസ് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു.
സംഭവം നിർഭാഗ്യകരമാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം,  ഇതുവരെ അഞ്ച് മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം സോഷ്യൽ മീഡിയയിലൂ‌ടെ പുറത്താ‌ത്. ശിവ്ഗഡിൽ ഒരാളും ഫൂൽഗഡിൽ മൂന്ന് പേരും മരിച്ചു. മറ്റ് മൂന്ന് മരണങ്ങളും രണ്ട് ദിവസം മുമ്പാണ് സംഭവിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ മദ്യം സ്ഥാനാർത്ഥികൾ വിതരണം ചെയ്യുന്നുണ്ട്. ചിലർ വിതരണം ചെയ്ത മദ്യം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം, വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയുണ്ടായെന്ന് പ്രദേശവാസി പറഞ്ഞു. പരാതിപ്പെട്ട ഒരാൾക്ക് നേരെ ആക്രമണമുണ്ടായെന്നും പറഞ്ഞു. 

click me!