
ദില്ലി: അപരിചതനോടൊപ്പം മദ്യപിച്ച് ലക്കുകെട്ട 30കാരൻ സ്വന്തം കാറിൽ നിന്നിറങ്ങി മെട്രോ ട്രെയിനിൽ കയറി വീട്ടിലേക്ക് പോയി. പിറ്റേ ദിവസമാണ് കാറും ഫോണും പണവുമെല്ലാം അപരിചിതൻ മോഷ്ടിച്ച് മുങ്ങിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗോൾഫ് കോഴ്‌സ് റോഡിലെ കമ്പനിയിലെ ജീവനക്കാരനായ അമിത് പ്രകാശ്, ജോലി കഴിഞ്ഞ് കാറിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം, അപരിചതൻ എത്തി ഒപ്പം മദ്യപിക്കാൻ ചേരുന്നോയെന്ന് ചോദിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് മദ്യപിച്ച് അമിതിന്റെ കാറിൽ പോയി. അപരിചിതനാണ് കാർ ഓടിച്ചത്. കാർ സുഭാഷ് ചൗക്കിൽ എത്തിയപ്പോൾ അപരിചിതൻ അമിതിനോട് കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. തന്റെ കാറാണെന്ന കാര്യം മറന്ന യുവാവ് സ്വന്തം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. വീട്ടിലേക്ക് പോകാനായി പിന്നീട് മെട്രോ ട്രെയിനിനെ ആശ്രയിച്ചു. പിറ്റേ ദിവസം രാവിലെയാണ് യുവാവിന് കാര്യങ്ങൾ ഓർമയിലെത്തിയത്. തുടർന്ന് സെക്ടർ 65 പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സന്ദർശിക്കാൻ അമിത് പ്രേരിപ്പിച്ചുകൊണ്ട്, അടുത്ത ദിവസം വരെ, മുഴുവൻ കഷ്ടപ്പാടുകളെക്കുറിച്ചും അമിത് തന്റെ ഓർമ്മ വീണ്ടെടുത്തു.
ഐപിസി 379-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞ് പൂർത്തിയാക്കിയ അമിത് മദ്യപിക്കാൻ തുടങ്ങി. അപരിചിചതനെ പരിചയപ്പെടും മുമ്പേ നല്ല ലഹരിയിലായിരുന്നു. ഗോൾഫ് കോഴ്‌സ് റോഡിലെ ലേക്‌ഫോറസ്റ്റ് വൈൻ ഷോപ്പിൽ നിന്ന് 2000 രൂപയുടെ മദ്യം വാങ്ങി 20000 രൂപയാണ് നൽകിയത്. കാഷ്യർ 18000 രൂപ തിരിച്ചു നൽകി. ഈ പണവും മദ്യവുമായി ഇയാൾ സ്വന്തം കാറിലേക്ക് മദ്യപിക്കാൻ പോയി. ഈ സമയമാണ് അപരിചിതൻ മദ്യപിക്കാൻ ഒപ്പം കൂടിയത്.
മദ്യപിച്ച ശേഷം ഇരുവരും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കാർ അപരിചിതനാണ് ഡ്രൈവ് ചെയ്തത്. സുഭാഷ് ചൗക്കിൽ എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തന്റെ കാറാണെന്ന ഓർമ പോലുമില്ലാതെ യുവാവ് കാറിൽ നിന്നിറങ്ങി ഹുദാ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലെത്താൻ ഓട്ടോറിക്ഷ വിളിച്ചു. പിന്നീട് മെട്രോയിൽ വീട്ടിലെത്തി. ഇത്രയൊക്കെ ഓർത്തെടുക്കാൻ സാധിച്ചെങ്കിലും ആരാണ് തന്നെ കബളിപ്പിച്ച് കാറും പണവും ഫോണുമായി മുങ്ങിയതെന്ന് യുവാവിന് ഓർമയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam