പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ; ഇംപീച്ച്മെൻ്റ് ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം യോഗം ചേരും

Published : Sep 28, 2026, 01:41 PM IST
protest against gyanesh kumar

Synopsis

രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഇംപീച്ച്മെൻ്റ് അടക്കമുള്ള തുടർനടപടികൾ വരാനിരിക്കുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. അതേസമയം, പൗരത്വം നിർണ്ണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി വ്യക്തമാക്കി.

ദില്ലി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്ഐആറിനെതിരായ ഹർജികൾ കേട്ട സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചേർന്ന് തർക്കവിഷയങ്ങളിൽ തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങുന്നില്ല. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നിന്ന് ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലാണ് ഇടത് നേതാക്കൾ ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തിയത്. മുംബൈയിൽ ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങാനിരുന്ന പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയിട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു.

പ്രതിഷേധം ശക്തമാകുമ്പോഴും വിവാദം തള്ളിക്കളയുന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബിജെപിയും. ഇന്നലെ പാർട്ടിയുടെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തിറക്കിയിരുന്നു. ദില്ലിയിൽ ഇന്ന് ജെപി നദ്ദയും രാജിവ് ചന്ദ്രശേറും കോൺഗ്രസ് ആരോപണം ചെറുക്കാൻ വാർത്താസമ്മേളനങ്ങൾ നടത്തി. നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. ബുധനാഴ്ച നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ അഖിലേഷ് യാദവ് പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കുമെന്നാണ് അഖിലേഷ് അറിയിച്ചത്. ആംആദ്മി പാർട്ടിയേയും ഡിഎംകെയും വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ചില പാർട്ടികൾ തുടരുകയാണ്. ഗോവയിൽ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താത്ത നടപടി കോടതിയലക്ഷ്യമാണോ എന്ന് പറയാനാകില്ലെന്ന് എസ്ഐആർ കേസ് ആദ്യം കേട്ട ബഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് സുധാൻഷു ധൂലിയ പറഞ്ഞു. എസ്ഐആറിന് ഹർജിക്കാർ സ്റ്റേ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് ധൂലിയ വ്യക്താക്കി. ഗ്യനേഷ് കുമാറിനെതിരെ ഒരു ഹർജി കൂടി ഇന്ന് സുപ്രീംകോടതിയിൽ എത്തി. എസ്ഐആർ റദ്ദാക്കണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി എടുക്കുന്ന നിലപാടും തുടർനീക്കങ്ങളിൽ നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘തായ് മാമൻ തങ്കമോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിജയ്, സർക്കാർ ആശുപത്രികളിൽ ഇനി നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനം
സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ