‘തായ് മാമൻ തങ്കമോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിജയ്, സർക്കാർ ആശുപത്രികളിൽ ഇനി നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനം

Published : Sep 28, 2026, 01:13 PM IST
Thai Maaman Thanga Mothiram

Synopsis

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന 'തായ് മാമൻ തങ്കമോതിരം' പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളെ പ്രസവത്തിനായി കൂടുതലായി ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം

മധുര: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രസവത്തിനായി സർക്കാർ ആശുപത്രികളെ കൂടുതലായി ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പദ്ധതിക്ക് മുൻകൂർ പ്രാബല്യമുണ്ട്. മധുരയിൽ വൻ റോഡ് ഷോ നടത്തിയാണ് മുഖ്യമന്ത്രി വിജയ് ഉദ്ഘാടന വേദിയായ രാജാജി ആശുപത്രിയിലെത്തിയത്. വേദിയിലെത്തിയ അദ്ദേഹം കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണമോതിരം അണിയിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്സ് എന്നിവർ പങ്കാളികളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഉദ്ഘാടനത്തിന് ശേഷം വൈകീട്ട് മധുര മീനാക്ഷി ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാകും വിജയ് മടങ്ങുക.

ജൂൺ 22 ന് ശേഷം ജനിച്ച കുട്ടികൾക്കെല്ലാം സമ്മാനം

ജൂൺ 22 ന് ശേഷം സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 107 വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് വിതരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമായിരിക്കും മോതിരം വിതരണം ചെയ്യുക. വില്ലേജ് ഹെൽത്ത് നഴ്‌സുമാർ വഴിയാണ് ഗുണഭോക്താക്കൾക്ക് ഇതിനുള്ള ക്ഷണക്കത്ത് നൽകുക. കത്തിൽ പറഞ്ഞിരിക്കുന്ന കൃത്യം സമയത്ത് മാത്രമേ ആളുകൾ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളൂ എന്ന് നിർദേശമുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ
ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കി, മരിച്ചെന്ന് കരുതി 275 കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു; നാല് പ്രതികൾ അറസ്റ്റിൽ