ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമര കലുഷിതം, മുൻനിരയിൽ ഇടത് സംഘടനകൾ, 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Published : Oct 02, 2026, 12:14 PM IST
DYFI Protest

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ എഎപി, ഇടത് പാർട്ടികളുടെ വൻ പ്രതിഷേധം. ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിൽ എംഎ ബേബി, എഎ റഹീം ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് 11 മെട്രോ സ്റ്റേഷനുകൾ അടച്ചു.

ദില്ലി: ​മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ രൂക്ഷമായ സമരം. എഎപി, ഇടത് പാർട്ടികൾ അടക്കമുള്ളവർ സമര രം​ഗത്ത് സജീവമായി രം​ഗത്തെത്തി. ജന്തർ മന്ദിർ പരിസരത്താണ് സമരം നടക്കുന്നത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, എംപി എഎ റഹീം, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തുകയാണ്. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ ന​ഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും സമര രം​ഗത്ത് സജീവമാണ്. ഇതിനകം പത്തോളം ബസുകളിലായാണ് നേതാക്കരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണത്തിന് മലയാളികളും എത്തിയിട്ടുണ്ട്. വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ പരമാവധി ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. അസാധാരണമായ സാഹചര്യമാണ് ദില്ലിയിൽ നിലനിൽക്കുന്നത്. ജന്തർമന്തറിൽ കടക്കാൻ സമരക്കാരെ പൊലീസ് അനുവദിക്കില്ല. മുസ്ലിം യൂത്ത് ലീ​ഗ് പ്രവർത്തകരും സമരത്തിനെത്തിയിട്ടുണ്ട്. സിജെപി സമരം മുംബൈയിൽ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികൾക്കടക്കം വൻ തിരിച്ചടി, വിമാന ഇന്ധനവില വീണ്ടും കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും
`അർഹരായ ആരെയും ഒഴിവാക്കരുത്'; എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ