ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്; ചുമയും പനിയും ശ്വാസതടസവും പ്രധാന ലക്ഷണങ്ങൾ, മുന്നറിയിപ്പ്

Published : Mar 04, 2023, 03:57 PM IST
ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്; ചുമയും പനിയും ശ്വാസതടസവും പ്രധാന ലക്ഷണങ്ങൾ, മുന്നറിയിപ്പ്

Synopsis

ശ്വാസതടസം, നെഞ്ചിൽ ഭാരമുള്ള നിരന്തരമായ വരണ്ട ചുമ എന്നിവ ബാധിച്ചാണ് ഒട്ടുമിക്ക കേസുകളും ആശുപത്രികളില്‍ എത്തുന്നത്. എന്നാല്‍, ഇത് അസാധരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

ദില്ലി: ദില്ലിയിൽ ഇപ്പോൾ പടരുന്ന ചുമയും പനിയും എച്ച് 3എൻ 2 വൈറസ് മൂലമെന്ന് ഐസിഎംആർ. ചുമയും പനിയും ശ്വാസതടസവും ആണ്  പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും മുതിർന്നവരിലും ആണ്  രോഗം ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും  കൂടി. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയ ബാധിച്ചതായും ഐസിഎംആർ വ്യക്തമാക്കി.

രോഗം പടരാതിരിക്കാൻ വ്യക്തി ശുചിത്വം ഉറപ്പാക്കണം എന്ന്  ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനി കേസുകളില്‍ 40 ശതമാനവും  എച്ച് 3 എൻ 2 ബാധിച്ചിട്ടുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ അമിതാഭ് പാർടി പറഞ്ഞു. എച്ച് 3 എൻ 2 കാരണം നിരവധി ആളുകൾ പോസ്റ്റ്-വൈറൽ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്.

ശ്വാസതടസം, നെഞ്ചിൽ ഭാരമുള്ള നിരന്തരമായ വരണ്ട ചുമ എന്നിവ ബാധിച്ചാണ് ഒട്ടുമിക്ക കേസുകളും ആശുപത്രികളില്‍ എത്തുന്നത്. എന്നാല്‍, ഇത് അസാധരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാരണം വൈറസ് കേസുകൾ വർധിക്കുന്നുണ്ട്. സീസണൽ ഇൻഫ്ലുവൻസ ബാധിച്ചാല്‍ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ അഞ്ച് വയസില്‍  താഴെയുള്ള കുട്ടികളും  65 വയസിന് മുകളിലുള്ളവരുമാണ്.

ഗർഭിണികൾ, ചില ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരെയും ഗുരുതരമായി ബാധിച്ചേക്കാം. ജനങ്ങള്‍  തിരക്കേറിയ സ്ഥലങ്ങളില്‍ ആവശ്യമിവല്ലാതെ പോകുന്നത് ഒഴിവാക്കണമെന്നും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തിൽ കൂടുതൽ രോഗലക്ഷണങ്ങൾ തുടർന്നാൽ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി വീട്ടമ്മയുടെ ദാരുണ മരണം; അശ്രദ്ധമായ ഡ്രൈവിംഗിന് കേസ്, അറസ്റ്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്