ജീവന്‍റെ വിലയുള്ള തീരുമാനം; കടുത്ത പനി, എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥ, കൂടെ ഭാര്യയുടെ വിലക്കും, ദൈവത്തിന് നന്ദി പറഞ്ഞ് ഡോക്ടര്‍

Published : Jun 16, 2025, 08:43 AM IST
Umang Patel

Synopsis

മെയ് 24 നാണ് ഉമാങ് പട്ടേലും ഭാര്യയും ഗുജറാത്തിലുള്ള ഗ്രാമത്തിലേക്ക് എത്തിയത്. ജൂണ്‍ 12 ന് തന്നെ തിരിച്ച് പോകണം എന്ന് ഉമാങ് നേരത്തെ തീരുമാനിച്ചതായിരുന്നു.

ദില്ലി: കടുത്ത പനിയും ഭാര്യയുടെ നിര്‍ബന്ധവും തന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ കഥ പറയുകയാണ് ഡോ. ഉമാങ് പട്ടേല്‍. ജൂണ്‍ 12 ന് ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറക്കാനിരുന്നതായിരുന്നു ഉമാങ്. ഹൈദരാബാദില്‍ കത്തിയമര്‍ന്ന ബോയിങ് 787-8 വിമാനത്തിലാണ് ഡോക്ടര്‍ പോകാന്‍ തീരുമാനിച്ചിരുന്നതും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതും. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ ഇപ്പോള്‍ തിരിച്ച് പോകേണ്ട എന്ന ഭാര്യയുടെ നിര്‍ബന്ധമാണ് ഡോക്ടറുടെ ജീവന്‍ ബാക്കിയാക്കിയത്.

മെയ് 24 നാണ് ഉമാങ് പട്ടേലും ഭാര്യയും ഗുജറാത്തിലുള്ള ഗ്രാമത്തിലേക്ക് എത്തിയത്. ജൂണ്‍ 12 ന് തന്നെ തിരിച്ച് പോകണം എന്ന് ഉമാങ് നേരത്തെ തീരുമാനിച്ചതായിരുന്നു. ഭാര്യയെ നാട്ടില്‍ തന്നെ നിര്‍ത്തി ഒറ്റയ്ക്ക് തിരിച്ച് പോകാനായിരുന്നു തീരുമാനം. എന്നാല്‍ പനിയെ തുടര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആരോഗ്യം മോശമായതിനാലാണ് യാത്ര മാറ്റിവെച്ചതെന്നും ജൂണ്‍ 15 ന് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്തെന്നും ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലണ്ടനിലാണ് ഉമാങ് പട്ടേല്‍ ജോലി ചെയ്യുന്നത്. കൃത്യ സമയത്ത് വിമാനയാത്ര ഒഴിവാക്കിയ തീരുമാനത്തില്‍ ദൈവത്തിന് നന്ദി പറയുകയാണ് ഉമാങ്.

PREV
Read more Articles on
click me!

Recommended Stories

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം