എയ‍ർ ഇന്ത്യയൊന്നും ലിസ്റ്റിലേ ഇല്ല! സുരക്ഷയുടെ കാര്യത്തിൽ ആദ്യ 20ൽ ഒറ്റ ഇന്ത്യൻ കമ്പനികളില്ല, ഞെട്ടിക്കുന്ന റിപ്പോർട്ട്

Published : Jun 16, 2025, 08:14 AM IST
Flight

Synopsis

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇടം പിടിച്ചില്ല. 

ദില്ലി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടമില്ലാതെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഫുൾ സർവീസ് വിമാനക്കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ 23ൽ ഒറ്റ വിമാനക്കമ്പനി പോലും ഇടം പിടിച്ചില്ല. ലോകോസ്റ്റ് എയർലൈനുകളിൽ ഇൻഡിഗോ എയർലൈൻസ് 19-ാമത് എത്തി.

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ യുഎഇയുടെയും ഖത്തറിന്‍റെയും വിമാന കമ്പനികൾ ഇടം പിടിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയര്‍വേയ്സ് എന്നിവയ്ക്കൊപ്പം ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യ, ഫ്ലൈദുബായ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് ലോകോസ്റ്റ് വിമാന കമ്പനികളിൽ മികച്ച സുരക്ഷയുള്ള വിമാനങ്ങളുടെ പട്ടികയിലുണ്ട്. പ്രമുഖ ഏവിയേഷൻ റേറ്റിങ് ഏജൻസിയായ എയർലൈൻ റേറ്റിങ്സ്. കോമിന്‍റേതാണ് പുതിയ റിപ്പോർട്ട്.

എയർ ന്യുസിലാൻഡ് ആണ് ലോകത്തേറ്റവും സുരക്ഷിതമായ എയർലൈൻ. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഒന്നാമൻ എച്ച്കെ എക്സ്പ്രസാണ്. യുഎഇയുടെ വിമാനക്കമ്പനികളുടെ മിന്നുന്ന പ്രകടനമാണ് പട്ടികയിൽ. ഖത്തർ എയർവേസിനൊപ്പം യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസുമാണ് മൂന്നാം സ്ഥാനം പങ്കിട്ടിരിക്കുന്നത്. എത്തിഹാദ് എയർവേസ് അഞ്ചാം സ്ഥാനത്ത്. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഫ്ലൈദുബായിയുയും എയർ അറേബ്യയും പട്ടികയിൽ ഇടംപിടിച്ചു.

കഴിഞ്ഞ 2 വർഷത്തെ സർവ്വീസിനിടയിലെ സംഭവങ്ങൾ, വിമാനങ്ങളുടെ പഴക്കം, വലിപ്പം, അപകട തോത്, മരണം, കമ്പനി നേടുന്ന ലാഭം, സുരക്ഷാ സാക്ഷ്യ പത്രങ്ങൾ, പൈലറ്റുമാരുടെ മികവ് എന്നിവ വിലയിരുത്തിയാണ് റേറ്റിങ്. ലോകോസ്റ്റ് വിഭാഗത്തിൽ ഫ്ലൈദുബായ് 11ഉം എയർ അറേബ്യ 18ഉം സ്ഥാനം നേടി. എയർ ഇന്ത്യയും ബജറ്റ് എയർലൈനായ പ്രവാസികളുടെ സ്വന്തം എയർ ഇന്ത്യ എക്സ്പ്രസും പട്ടികയിലില്ല. ജൂൺ 11നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്