ബജറ്റിന്‌ മുന്നോടിയായി 'ഹല്‍വ സെറിമണി'; ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ ഉണ്ടാക്കുന്നത്‌ എന്തിന്‌!

By Web TeamFirst Published Jun 22, 2019, 7:15 PM IST
Highlights

ബജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ കാലങ്ങളായി ഈ ചടങ്ങ്‌ നടത്തുന്നത്‌.

ദില്ലി: കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. ബജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ കാലങ്ങളായി ഈ ചടങ്ങ്‌ നടത്തുന്നത്‌. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെയും സഹമന്ത്രി അനുരാഗ്‌ താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.

കേന്ദ്രബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ എല്ലാ ബജറ്റിന്‌ മുമ്പും ഹല്‍വ പാചകം ചെയ്ത് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാറുള്ളത്‌. ഈ പരിപാടിക്ക്‌ ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും വീട്ടിലേക്ക്‌ പോകാനോ കുടുംബാംഗങ്ങളോട്‌ പോലും ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടാകില്ല. ബജറ്റ്‌ അവതരണം വരെ ഈ നിയന്ത്രണം നീളും.

ധനകാര്യമന്ത്രാലയത്തിന്റെ താഴത്തെ നിലയിലുള്ള പ്രസ്സിലാണ്‌ ബജറ്റിന്റെ അച്ചടി ജോലികള്‍ നടക്കുക. ഈ ജോലികള്‍ ആരംഭിക്കുന്നത്‌ ഹല്‍വ സെറിമണിക്ക്‌ ശേഷമാണ്‌. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നൂറിലധികം പേരാണ്‌ ഇത്തവണ ഹല്‍വ സെറിമണിയില്‍ പങ്കെടുത്തത്‌.

The Union Finance Minister, Smt. participated in the Halwa Ceremony held today in North Block, New Delhi to mark the beginning of printing of Budget related documents. MOS(F&CA) Shri also participated among others. pic.twitter.com/RKURlZy3fN

— Ministry of Finance (@FinMinIndia)
click me!