
ബെംഗളൂരു: എയ്റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച ട്രെയിനർ ജെറ്റ് മോഡലിൽ ഹനുമാന്‍റെ ചിത്രം പതിച്ചതിനെ ചൊല്ലി വിവാദം. വിമർശനം ഉയർന്നതോടെ ഹനുമാന്റെ ചിത്രം നീക്കിയെന്ന് ട്രെയിനർ ജെറ്റ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി. HLFT - 42 എന്ന ട്രെയിനർ ജെറ്റ് വിമാനത്തിന്‍റെ പിൻഭാഗത്താണ് ഹനുമാന്‍റെ ചിത്രം പതിപ്പിച്ചിരുന്നത്. കൊടുങ്കാറ്റ് വരുന്നൂ എന്നർത്ഥം വരുന്ന 'THE STORM IS COMING' എന്ന ഇംഗ്ലീഷ് വാചകവും ഹനുമാന്റെ ചിത്രത്തിന് ഒപ്പം എഴുതിയിരുന്നു. പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതാണ് സംഭവം വിവാദമാകാൻ കാരണം. ചിത്രം നീക്കിയ ശേഷം വിമാനം ഏയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam