
മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം. 400 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്. നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും.
കുടജാദ്രി: ജീവിത യാത്രയുടെ പാഠപുസ്തകം
ബിഗ് ബോസിലായിരുന്നപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്ത് അഖില്‍
സീരിയല്‍ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി. മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം', എന്നും പറഞ്ഞ് കൊണ്ടാണ് അഖില്‍ ഫോട്ടോ പങ്കുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam