
അഹമ്മദാബാദ്: ഗുജറാത്ത് പിസിസി വർക്കിംഗ് പ്രസിഡന്റായിപട്ടേൽ സമര നേതാവ് ഹർദിക് പട്ടേല്‍. ഹർദിക് പട്ടേലിനെ നാമനിർദ്ദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അമിത് ചാവ്ടയാണ് നിലവില്‍ ഗുജറാത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്. 26കാരനായ ഹര്‍ദിക് പാട്ടേല്‍ ഗുജറാത്തിലെ പട്ടേല്‍ സമരത്തോടെയാണ് ശ്രദ്ധേയനാവുന്നത്.
ഹര്‍ദികിന് നിയമനം നല്‍കിയതിലൂടെ പട്ടേല്‍ സമുദായവുമായി ഏകീകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. 2019 മാർച്ചിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്ടേല്‍ സമുദായത്തിന് ജോലിയിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ മുന്‍നിരയില്‍ ഹര്‍ദിക് പട്ടേലായിരുന്നു.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. കലാപക്കേസിൽ മൂന്ന് വർഷം മുൻപ് പട്ടേലിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയിൽ വിശ്വാസം, പട്ടേൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; നയം വ്യക്തമാക്കി ഹാർദ്ദിക്ക് പട്ടേല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam