'കോൺ​ഗ്രസ് ഹിന്ദുമത വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നു'; ആരോപണവുമായി ഹർദിക് പട്ടേൽ

Published : May 24, 2022, 06:31 PM ISTUpdated : May 24, 2022, 06:46 PM IST
'കോൺ​ഗ്രസ് ഹിന്ദുമത വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നു'; ആരോപണവുമായി ഹർദിക് പട്ടേൽ

Synopsis

സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി പട്ടേൽ നേതാവ് ഹർദിക് പട്ടേൽ രാജിവെച്ചത്. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് അദ്ദേ​ഹം രം​ഗത്തെത്തിയത്.

ദില്ലി: ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകർക്കാനും കോൺ​ഗ്രസ് ശ്രമിക്കുകയാണെന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച യുവനേതാവ് ഹാർദിക് പട്ടേൽ. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത്. ഹിന്ദു മതവിശ്വാസത്തെ തകർക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ന്, ഒരു മുൻ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോൺഗ്രസ് നേതാവ് രാമക്ഷേത്രത്തിനുള്ള ഇഷ്ടികയിൽ നായ്ക്കൾ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞത് അതിനുള്ള തെളിവാണ്. കോൺഗ്രസിനും അതിന്റെ നേതാക്കൾക്കും ശ്രീരാമനുമായി എന്ത് ശത്രുതയാണെന്ന് ചോദിക്കണം. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോൺഗ്രസ് നേതാക്കൾ ഭഗവാൻ ശ്രീരാമനെതിരെ പ്രസ്താവനകൾ തുടരുകയാണെന്നും ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ ഭരത്‌സിൻഹ് സോളങ്കിയുടെ പ്രസ്താവനകൾക്കെതിരെയാണ് ഹർദിക് പട്ടേൽ രം​ഗത്തെത്തിയത്.  രാമന്റെ പേരിൽ ബിജെപി കോടികൾ പിരിച്ചെടുക്കുകയാണെന്നും പണത്തിന്റെ കണക്കൊന്നും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിർമാണം ന‌ടക്കാത്തതിനാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി എത്തിച്ച ശിലകളിൽ നായ്ക്കൾ മൂത്രമൊഴിക്കുന്ന അവസ്ഥയാണെന്നും സോളങ്കി പറഞ്ഞു. 

'അംബാനിയെയും അദാനിയെയും നിരന്തരം അധിക്ഷേപിക്കുന്നു'; കോൺ​ഗ്രസിനെതിരെ ഹർദിക് പട്ടേൽ

സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി പട്ടേൽ നേതാവ് ഹർദിക് പട്ടേൽ രാജിവെച്ചത്. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് അദ്ദേ​ഹം രം​ഗത്തെത്തിയത്. യുവനേതാവിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് പാർട്ടിയോ അദ്ദേഹമോ ഇതുവരെ ഔദ്യോ​ഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം