കോൺഗ്രസിൽ രാജി തുടരുന്നു: ഹരീഷ് റാവത്ത് അസമിന്റെ ചുമതല ഒഴിഞ്ഞു

By Web TeamFirst Published Jul 4, 2019, 2:48 PM IST
Highlights

നേതൃത്വം രാഹുൽഗാന്ധിയുടെ കൈയ്യിലാണെങ്കിൽ 2022 ൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: കോൺഗ്രസ്സിൽ നേതാക്കളുടെ രാജി തുടരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അസം സംസ്ഥാനത്തിന്റെ പാർട്ടി ചുമതല  രാജിവച്ചു. 

അസമിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി.

തന്നെപ്പോലുള്ള നേതാക്കൾക്ക് പാർട്ടി പദവികൾ പ്രധാനപ്പെട്ടതല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കേണ്ട ആളാണെന്നും പറഞ്ഞു. നേതൃത്വം അദ്ദേഹത്തിന്റെ കൈയ്യിലാണെങ്കിൽ 2022 ൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

click me!