ഹരിവൻശ്‌ നാരായൺസിങ് രാജ്യസഭാ ഉപാധ്യക്ഷൻ, മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

Published : Apr 17, 2026, 12:24 PM ISTUpdated : Apr 17, 2026, 12:39 PM IST
harivansh narayan

Synopsis

ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവൻഷ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ദില്ലി: ജെഡിയു നേതാവ്‌ ഹരിവൻശ്‌ നാരായൺസിങ് രാജ്യസഭാ ഉപാധ്യക്ഷൻ. മൂന്നാം തവണയാണ് ഹരിവൻശ്‌ നാരായൺസിങ് തെരഞ്ഞെടുക്കപ്പെടുന്നത്. ഹരിവൻശിന്റെ രണ്ടാം കാലാവധി ഏപ്രിൽ 9ന് അവസാനിച്ചിരുന്നു. പിന്നാലെ, രാഷ്ട്രപതി നേരിട്ട് അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയായിരുന്നു . ബീഹാറിൽ നിന്നുള്ള ജെഡിയു നേതാവായ ഹരിവംശ് 2018 മുതൽ രാജ്യസഭ ഉപാധ്യക്ഷനാണ്. രാജ്യസഭ കാലാവധി പൂർത്തിയാക്കിയ ഹരിവംശിനെ നോമിനേറ്റഡ് അംഗമായാണ് സഭയിൽ തിരികെ കൊണ്ടു വന്നത്. രാജ്യസഭ നേതാവ് ജെപി നദ്ദ, ബിജെപി അദ്ധ്യക്ഷൻ നിതിൻ നവീൻ, നിർമലാ സീതാരാമൻ തുടങ്ങിയ ഭരണപക്ഷ നേതാക്കൾ ഹരിവംശിനെ നിർദ്ദേശിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. ഇതാദ്യമായാണ് നോമിനേറ്റഡ് അംഗം ഉപാദ്ധ്യക്ഷനാകുന്നത്. മാധ്യമപ്രവർത്തകനായ ഹരിവംശ് 2014ലാണ് ജെഡിയു അംഗമായി രാജ്യസഭയിലെത്തിയത്. ടിഎംസിയും സമാജ് വാദി പാർട്ടിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. 

ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവൻഷ് നാരായൺസിങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് ഹരിവൻഷ് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. ഹരിവൻഷിന്റെ അനുഭവ സമ്പത്ത് സഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മദിനം കൂടിയാണിന്നെന്നും ഹരിവൻഷ് ചന്ദ്രശേഖറിനെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ടെന്നും മോദി ഓർമ്മിച്ചു. ഏറെ നാളത്തെ പത്രപ്രവർത്തകനെന്ന അനുഭവ പരിചയവും ഹരിവൻഷിനുണ്ട്. ഹരിവൻഷിന്റെ അനുഭവ സമ്പത്ത് സഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹിജാബ് ആകാം, പൊട്ട് പാടില്ല'; ലെൻസ്‌കാർട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാൽ
ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്ന് കനിമൊഴി; പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയത് ചർച്ച ചെയ്യുന്നത് എന്തിന്? ചർച്ച പുരോ​ഗമിക്കുന്നു