
ലക്ക്നൗ: ചാരവൃത്തി ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന്‍ നമ്പറുകളിലേക്ക് ചിത്രങ്ങള്‍ കൈമാറിയതായി വിവരം. ഗ്യാന്‍വാപി പള്ളിയുടേയും വാരണാസിയിലെ വിവിധ സ്ഥലങ്ങളുടേയും ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിട്ടുള്ളത്. പല സമയങ്ങളിലായി ജനങ്ങള്‍ കൂടി നില്‍ക്കുന്നതും തിരക്കൊഴിഞ്ഞതുമായ സമയങ്ങളിലുള്ള ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിരിക്കുന്നത്. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചെന്ന് ഭീകര വിരുദ്ധ സ്ക്വാഡ് വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഹാരൂണ്‍, തുഫൈല്‍ എന്നിവരെയാണ് ചാരവൃത്തിയുടെ പേരില്‍ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതിരുന്നത്.
പിടിക്കപ്പെട്ട തുഫൈല്‍ എന്നയാള്‍ പാകിസ്ഥാന്‍റെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളില്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ വിവിധ ഐഎസ്ഐ ഏജന്‍റുമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു എന്ന വിവരങ്ങളുണ്ട്. 600 പാകിസ്ഥാന്‍ പൗരന്മാരുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, റെയിൽവേ സ്റ്റേഷൻ, ചെങ്കോട്ട എന്നി സ്ഥലങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാൻ സ്വദേശികൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘടനയായ 'തെഹ്‌രീക്-ഇ-ലബ്ബൈക്കിന്റെ' നേതാവ് മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിട്ടതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ബാബറി മസ്ജിദ് തകർക്കലിനെതിരെ പ്രതികാരം ചെയ്യുന്നതും ശരിയത്ത് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഇയാൾ വാട്സ് ആപ് വഴി ഷെയര്‍ ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാൻ എംബസി ജീവനക്കാരൻ മുഹമ്മദ് മുസമ്മിൽ ഹുസൈന്‍റെ അടുത്ത അനുയായിയാണ് പിടിയിലായ ഹാരൂൺ. ഇയാള്‍ രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഇന്ത്യയിൽ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിട്ടതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം