വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്, എല്ലാ വോട്ടും പാര്‍ട്ടിക്ക് കിട്ടുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

By Web TeamFirst Published Oct 20, 2019, 10:59 PM IST
Highlights

താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നു...

ദില്ലി: വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും തുറന്നുപറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ഹരിയാനയിലെ അസ്സന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 

താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. 

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക്  വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദീപേന്ദര്‍ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു. 

मनोहर लाल की नज़रें बहुत तेज़ हैं। कहीं भी डालो चाहे वोट, जाएगी फ़ुल पर ही।

बटन चाहे कोई मर्ज़ी दबा लेना, जाएगा भाजपा को ही। हमने मशीन(EVM) में पुर्जा फ़िट कर रखा है- बख्शीश सिंह विर्क, वर्तमान विधायक तथा भाजपा प्रत्याशी हल्का असंध।

ये घमंड इनको ले डूबेगा। pic.twitter.com/rOv3aaNEkl

— Deepender S Hooda (@DeependerSHooda)
click me!