'ലവ് ജിഹാദി'നെതിരെ നിയമം ഹരിയാനയിലും പരിഗണനയിൽ, കേസുകൾ കേന്ദ്രം പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഖട്ടർ

By Web TeamFirst Published Nov 1, 2020, 8:03 PM IST
Highlights

 ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലായാണ് ഹരിയാനയും നിലപാട് വ്യക്തമാക്കിയത്.

ദില്ലി: ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഹരിയാനയും ലവ് ജിഹാദിനെതിരായ നിയമം കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'നിയമപരമായ വ്യവസ്ഥകൾ പരിഗണിക്കുന്നുണ്ട്'. അതേ സമയം  നിരപരാധിയായ ഒരു വ്യക്തിക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബല്ലഭ്ഗഡ് പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ലവ് ജിഹാദുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്രവും സംസ്ഥാന സർക്കാരും ഇത് പരിശോധിക്കുകയാണ്'. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും എന്നാൽ നിരപരാധികൾ ശിക്ഷക്കപ്പെടാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലായാണ് ഹരിയാനയും നിലപാട് വ്യക്തമാക്കിയത്.

click me!