ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, കർഷക‍ർക്ക് നഷ്ടപരിഹാരം നൽകാമെന്നും ഹരിയാന സർക്കാർ; കർണാൽ ഉപരോധം പിൻവലിച്ചു

By Web TeamFirst Published Sep 11, 2021, 12:12 PM IST
Highlights

കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. 

ദില്ലി: കർണാലിൽ കർഷകർ നടത്തി വന്ന ഉപരോധം പിൻവലിച്ചു. പൊലീസ് നടപടിക്കെതിരെ ജൂഡീഷ്യൽ അന്വേഷണവും നഷ്ടപരിഹാരവുമടക്കമുള്ള ആവശ്യങ്ങള്‍ ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചതായി കർഷക നേതാക്കൾ അറിയിച്ചത്. ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. 

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന പരാമര്‍ശം; കര്‍ണാല്‍ എസ്‍ഡിഎമ്മിനെ സ്ഥലം മാറ്റി

റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും ജുഡീഷ്യൽ അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകും. കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കർഷകൻ സുശീൽ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. 

കഴിഞ്ഞ മാസം 28 ന് കർഷകപ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജ്ജിൽ ഒരു കർഷകൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കർഷകർ പ്രതിഷേധ സമരം ആരംഭിച്ചത്. നാല് തവണ സർക്കാരും കർഷകരും തമ്മിൽ ചർച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ ഇന്നലെ ഹരിയാന അഡീ. ചീഫ് സെക്രട്ടറി ദേവന്ദ്രസിങ്ങ് നേരിട്ട് എത്തി കർഷകരെ കണ്ടിരുന്നു. പിന്നാലെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്

കർണാലിലെ മഹാപഞ്ചായത്ത്: അനുനയത്തിന് ഹരിയാന സർക്കാർ, കർഷകരെ ചർച്ചയ്ക്ക് വിളിച്ചു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!