മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി,നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍

Published : Aug 13, 2023, 08:59 AM IST
മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി,നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍

Synopsis

 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം  പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്

ദില്ലി: ഹരിയാനയിലെ  സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ​ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്കെതിരെ ഹരിയാന സർക്കാർ നടപടി തുടങ്ങി .3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം  പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.നിയമവിരുദ്ദമായ ആഹ്വാനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന മന്ത്രി ദേവേന്ദ സിംഗ് ബബ്ലി വ്യക്തമാക്കി.

വർഗീയ സംഘർഷത്തിന് പിന്നാലെ വിഎച്ച്പിയേയും ബജ്റം​ഗ് ദളിനേയും വിലക്കണമെന്ന് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ

ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎമ്മിന്‍റെ  നാലം​ഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സംഘർഷബാധിത മേഖലകൾ സന്ദർശിച്ചു. ആർഎസ്എസിൻ്റെ വർഗീയവൽകരണത്തിൻ്റെ ഫലമാണ് ഹരിയാനയിൽ കണ്ടതെന്നും, സർക്കാർ കൂട്ടുനിന്ന കലാപമാണിതെന്നും എംപിമാർ ആരോപിച്ചു. സംഘർഷത്തിന് പിന്നാലെ ക്യത്യമായ രേഖകളുള്ള മുസ്ലീം വിഭാ​ഗക്കാരുടെ കെട്ടിടങ്ങളും വീടുകളും സർക്കാർ ഇടിച്ചുനിരത്തുകയാണ്. അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും, ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടുപാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമൂഹമാധ്യമ ​ഗ്രൂപ്പുകൾക്ക് സംഘർഷത്തിലുള്ള പങ്കിനെ കുറിച്ച് ഹരിയാന പോലീസ് അന്വേഷണം തുടങ്ങി

ഏഷ്യാനെററ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി