ബിജെപി സർക്കാർ വീഴുമോ? വാഴുമോ? ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പിനായി കോൺഗ്രസ് നേതാക്കൾ ഗവർണറെ ഇന്ന് കണ്ടേക്കും

Published : May 10, 2024, 12:43 AM IST
ബിജെപി സർക്കാർ വീഴുമോ? വാഴുമോ? ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പിനായി കോൺഗ്രസ് നേതാക്കൾ ഗവർണറെ ഇന്ന് കണ്ടേക്കും

Synopsis

88 സീറ്റുള്ള നിയമസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് 40 സീറ്റുള്ള ബി ജെ പി സർക്കാർ രൂപീകരിച്ചത്. എന്നാൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.

ചണ്ഢിഗഡ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ​ഗവർണർ ബന്ദാരു ദത്താത്രേയയെ കാണാൻ കോൺ​ഗ്രസ് നേതാക്കൾക്ക് ഇന്ന് അനുമതി ലഭിച്ചേക്കും. ബി ജെ പി സർക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെടും. വിശ്വാസ വോട്ടെടുപ്പിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. ജെ ജെ പി വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ ​ഗവർണർക്ക് കത്ത് നൽകിയിരുന്നു. 88 സീറ്റുള്ള നിയമസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് 40 സീറ്റുള്ള ബി ജെ പി സർക്കാർ രൂപീകരിച്ചത്. എന്നാൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.

കെജ്രിവാളിനും ഇഡിക്കും നിർണായക ദിനം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന