ഹാഥ്റസ് സംഭവത്തിൽ പുതിയ എഫ്ഐആര്‍: രാജ്യദ്രോഹക്കുറ്റം അടക്കം വകുപ്പുകൾ

Published : Oct 05, 2020, 03:21 PM ISTUpdated : Oct 05, 2020, 04:46 PM IST
ഹാഥ്റസ് സംഭവത്തിൽ പുതിയ എഫ്ഐആര്‍: രാജ്യദ്രോഹക്കുറ്റം അടക്കം വകുപ്പുകൾ

Synopsis

 യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗൂഢാലോചന നടന്നു. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് 

ഉത്തര്‍പ്രദേശ്: ഹാഥ്റസ ് ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആറുമായി ഉത്തര്‍പ്രദേശ് പൊലീസ്. രാജ്യ ദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളിട്ടാണ് എഫ്ഐആര്‍. അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങൾ വലിതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷം മണിക്കൂറുകൾക്ക് അകമാണ് പൊലീസ് പുതിയ എഫ്ഐആര്‍ എന്നതും ശ്രദ്ധേയമാണ് . 

തുടര്‍ന്ന് വായിക്കാം: പ്രിയങ്കയോട് മാപ്പ് പറഞ്ഞ് യുപി പൊലീസ്, ചന്ദ്രശേഖ‌ർ ആസാദും ഹാഥ്റസിലെത്തി; ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബം...

അതിനിടെ ഹാഥ് റസ് സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്ന്ന് വരുന്ന പ്രതിഷേധങ്ങൾ ഉയരുകയാണ്. ഹാഥ്റസ് സന്ദര്‍ശിക്കാനെത്തിയ  ആം ആദ്മി പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. സഞ്ജയ് സിംഗ് എം പി ക്ക് നേരെ ഒരു വിഭാഗം മഷിയെറിഞ്ഞു.തിരികെ പോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

ഇടത് നേതാക്കളും നാളെ ഹാഥ്റസിലേക്ക് പോകുന്നുണ്ട്. യെച്ചൂരി, ഡി.രാജ, വൃന്ദ കാരാട്ട് അടക്കമുള്ളവർ ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കാണും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി
റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി