ഹത്റാസ് പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് ഡോക്ടര്‍; സിബിഐ അന്വേഷണത്തിലും വിശ്വാസമില്ലെന്ന് കുടംബം

By Web TeamFirst Published Oct 4, 2020, 7:52 AM IST
Highlights

സംഭവത്തില്‍ എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. 

ദില്ലി: ഹത്റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. ബലാത്സംഗശ്രത്തിന്‍റെ ലക്ഷണമുണ്ടായിരുന്നു എന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു. അലിഗഡില്‍ പെണ്‍കുട്ടിയെ ചികിത്സച്ച ഡോക്ടറുടെതാണ് വെളിപ്പെടുത്തല്‍. ബലാത്സംഗം നടന്നോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചു. അതേസമയം, സംഭവത്തില്‍ എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. 

എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ എസ്ഐടി സംഘത്തോട് കുടംബം സഹകരിച്ചില്ല. അതേസമയം, പെൺകുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്നും ബന്ധുക്കൾ അറിയിച്ചു. സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ലാത്തതിനാലാണ് തീരുമാനമെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോലീസ് കാണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

click me!