കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

Published : May 13, 2024, 07:21 PM ISTUpdated : May 13, 2024, 07:25 PM IST
കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

Synopsis

രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്

ബെംഗളൂരു: അശ്ലീല ദൃശ്യ വിവാദത്തിന് പിന്നാലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാര്‍പ്പിച്ചെന്ന കേസിൽ അറസ്റ്റിലായ എച്ച് ഡി രേവണ്ണയ്ക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴി‌ഞ്ഞ രേവണ്ണ കേസിൽ നിന്ന് പുറത്തുവന്നത്. രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. പൊലീസാണ് ഇവരെ രക്ഷിച്ചത്. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തുകയായിരുന്നു. രേവണ്ണയ്ക്ക് എതിരെയും ബലാത്സംഗ ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഒരു കേസിലും ഇതുവരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ തന്നെ രേവണ്ണയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ജയിൽ മോചിതനാകാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'