ഭാര്യയുമായി പ്രണയമെന്ന് സംശയം: മർദ്ദിച്ച് അവശനാക്കി യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു; അറസ്റ്റ്

Published : Jun 26, 2023, 09:59 AM ISTUpdated : Jun 26, 2023, 10:25 AM IST
ഭാര്യയുമായി പ്രണയമെന്ന് സംശയം: മർദ്ദിച്ച് അവശനാക്കി യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു; അറസ്റ്റ്

Synopsis

കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായി. ഭാര്യയുടെ ആൺസുഹൃത്തിനെയാണ് മർദ്ദിച്ച് കഴുത്തറുക്കാൻ ശ്രമിച്ചത്.   

ബെം​ഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു.  യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്.

അമ്മയെ നായ കടിച്ചു, അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; പരാതി

ജൂൺ 19-നാണ് സംഭവം നടന്നത്. ചിന്താമണിക്ക് അടുത്തുള്ള വനമേഖലയിൽ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. വിജയ്‍യുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിജയ് ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംശയരോഗമുള്ള വിജയ് ഇയാളെ ആക്രമിക്കുകയായിരുന്നു. കഴുത്തുമുറിച്ച് ചോര കുടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു. 

രാത്രി മുഴുവൻ ക്രൂര പീഡനം; രാവിലെ കെട്ടഴിച്ച് യുവതി വിവസ്ത്രയായി ഓടി, പ്രതി പിന്തുടർന്നു, നാട്ടുകാർ രക്ഷയായി 

അതേസമയം, തിരുവനന്തപുരം വിളപ്പിൽശാലയിൽ നിന്നാണ് മറ്റൊരു സംഭവം. യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ കഴിഞ്ഞ ദിവസം വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന്‍ നായരുടെ മകന്‍ ശരത്തിനാണ് (30) കുത്തേറ്റത്. 

'ബിജെപി നേതാവ് രാജ്‌മോഹന് നേരെ ആക്രമണം'; നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രന്‍

കഴിഞ്ഞദിവസമായിരുന്നു സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍. സുരേഷ്‌കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ