പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഇല്ല, മോദിക്ക് നന്ദി; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന

Web Desk   | others
Published : Apr 14, 2020, 06:09 PM ISTUpdated : Apr 14, 2020, 06:19 PM IST
പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഇല്ല, മോദിക്ക് നന്ദി; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന

Synopsis

രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ല. ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമർശിച്ച് ശിവസേനയും എൻസിപിയും. 

മുംബൈ: ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമർശിച്ച് ശിവസേനയും എൻസിപിയും. ലോക്കഡൗൺ കാലത്ത് കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാൻ ഉതകുന്ന വിധത്തിലുള്ള ആശ്വാസപദ്ധതികളും പ്രഖ്യാപിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ പറയുന്നു.

രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ലെന്നും വിമര്‍ശകര്‍ വ്യക്തമാക്കി. ലോക്ക് ഡൌണ്‍ നീട്ടാനായിരുന്നു തീരുമാനമെങ്കില്‍ ബുധനാഴ്ച തന്നെ എന്താണ് മാനദണ്ഡമെന്നുള്ളത് വിശദമാക്കി പ്രഖ്യാപിക്കാമായിരുന്നു. വൈറസിന്‍റെ വ്യാപനത്തിന്‍റെ തോത് അനുസരിച്ച് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാമായിരുന്നു. രാജ്യത്തിന് ആവശ്യമായതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര മന്ത്രിയും എൻ സി പി വക്താവുമായ നവാബ് മാലിക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രംഗത്തെത്തി. പാവപ്പെട്ടവരെ സഹായിക്കണമെന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറയുന്നു. എന്നാൽ, പാവങ്ങൾക്കു വേണ്ടിയുള്ള ഒരു ആശ്വാസപാക്കേജ് പോലും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഇല്ലെന്ന് മാലിക്ക് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി