
സ്കൂള്‍ വരാന്തയില്‍ വടിവാളുമായി ഉലാത്തി പ്രധാനാധ്യാപകന്‍. നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം നടന്നത്. എല്‍പി സ്കൂള്‍ പ്രധാനാധ്യാപകനാണ് സ്കൂള്‍ വരാന്തയിലൂടെ വടിവാള്‍ പ്രകടനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ ദൃശ്യം വൈറലായിരുന്നു. ഇതിന് പിന്നാലെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 38കാരനായ ദ്രിതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
സില്‍ച്ചറിലെ താരാപൂര്‍ മേഖലയിലാണ് ദാസ് താമസിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി രാധാമാധവ് ബുനിയാധി സ്കൂളിലാണ് ദാസ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് അധ്യാപകന്‍ വടിവാളുമായി സ്കൂളിലെത്തിയത്. സഹ അധ്യാപകരുമായി നിലനിന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് ദാസ് ക്ഷുഭിതനായിരുന്നുവെന്നും ഇവരെ ഭയപ്പെടുത്താനായി വടിവാള്‍ കൊണ്ടുവന്നുവെന്നുമാണ് ദാസ് പൊലീസിന് നല്‍കിയ പ്രതികരണം. സഹ അധ്യാപകര്‍ ഇതുവരെ ദാസിനെതിരെ പരാതി നല്‍കിയിട്ടില്ല.
വിഷവാതകം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത കെമിസ്ട്രി അധ്യാപകനെ കഴിഞ്ഞ ദിവസം ഹോങ്കോംഗില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹം അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. എങ്ങനെ മാരകമായ ഒരു വിഷവാതകം ഉണ്ടാക്കാം എന്നതായിരുന്നു ക്ലാസിന്റെ വിഷയം. വെറുതെ ക്ലാസ് എടുക്കുകയായിരുന്നില്ല. അതിന്റെയെല്ലാം ചിത്രങ്ങള്‍ സഹിതം ആരെയും വിഷവാതകം ഉണ്ടാക്കാന്‍ സഹായിക്കുകയായിരുന്നു ഈ അധ്യാപകനെന്ന് പൊലീസ് പറയുന്നത്.
വാഴക്കാട് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റിലായി. വാഴയൂർ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്‍തു. എൻഎസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam