ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

Published : May 02, 2024, 04:44 AM IST
ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

Synopsis

തലയ്ക്ക് കൈ കൊടുത്ത് കുറച്ച് നേരം ജിമ്മിലെ ഉപകരണങ്ങൾക്ക് അടുത്ത് കുനിഞ്ഞ് ഇരിക്കുന്നതും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വർക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവ‍ർ ഓടിയെത്തി ശുശ്രൂഷിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

വരാണസിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവ് ജിമ്മിൽ ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതുമെല്ലാം അവിടുത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. തലയ്ക്ക് കൈ കൊടുത്ത് കുറച്ച് നേരം ജിമ്മിലെ ഉപകരണങ്ങൾക്ക് അടുത്ത് കുനിഞ്ഞ് ഇരിക്കുന്നതും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അടുത്തുണ്ടായിരുന്നവർ ഓടിയെത്തി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് ഇരുത്താൻ ശ്രമിക്കുകയും പുറവും തലയും തടവിക്കൊടുന്നുമുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി പതിവായി ജിമ്മിൽ എത്തി വ‍ർക്കൗട്ട് ചെയ്തിരുന്നയാളാണ് ദീപക് ഗുപ്തയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പല ഫിറ്റ്നസ് മത്സരങ്ങളിലും സജീവ പങ്കാളിയുമായിരുന്നു. ജിമ്മിൽ കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മരണ കാരണം വ്യക്തമാവാൻ മെഡിക്കൽ റിപ്പോർട്ടുകൾ വരേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്