
ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെ തുടർന്ന് കുടിവെള്ള പരിശോധന നടത്തി ആരോഗ്യവകുപ്പ്. പരിശോധനയിൽ മരണകാരണമാകാവുന്ന പലവിധ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. അപകടകരമായ ബാക്ടീരിയകളായ ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കുടിവെള്ളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞവർക്കും കുഞ്ഞുങ്ങൾക്കും മരണ കാരണമാകാം.
ഭഗിരഥ്പുരയിലെ പൊലീസ് ഔട്ട്പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്ലൈനിൽ കലർന്നത് കണ്ടെത്തി. ഇൻഡോർ മലിനജല ദുരന്തത്തിൽ 210 പേർ നിലവിൽ ചികിത്സയിലാണ്. 32 പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, ചികിത്സയും പരിശോധനയും വൈകിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam