കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്

Published : Jan 04, 2026, 01:03 AM IST
Umarseer Singh

Synopsis

പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും തൊഴിലാളി നേതാവുമായ ഉമർസീർ സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്. സംഭവത്തിൽ എഎപി നേതാവ് ഇന്ദർപാൽ സിങടക്കം ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഛണ്ഡീഗഡ്: പഞ്ചാബിൽ തൊഴിലാളി നേതാവായ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിൽ ഭിന്തർ കലൻ ഗ്രാമത്തിലാണ് സംഭവം. നെസ്‌ലെ പ്ലാൻ്റിലെ ജീവനക്കാരനും യൂണിയൻ നേതാവുമായ ഉമർസീർ സിങാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ജോലിക്കായി പോകും വഴി ആറരയോടെ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ എഎപി നേതാവ് ഇന്ദർപാൽ സിങടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമർസീർ സിങിൻ്റെ ബന്ധു വീർപാൽ സിങ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ പത്രിക പിൻവലിക്കാൻ ഇന്ദർപാൽ സിങ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഉമർസീർ സിങ് വകവെച്ചില്ലെന്നാണ് വിവരം. പൊലീസിന് നൽകിയ പരാതിയിൽ ഉമർസീർ സിങിനെ ഇന്ദർപാൽ സിങ് ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ ഗുർവീന്ദർ സിങ് ആരോപിച്ചിട്ടുണ്ട്.

കാറിലെത്തിയ അക്രമി സംഘം ഉമർസീർ സിങിൻ്റെ നേരെ 15 റൗണ്ട് വെടിയുതിർത്തെന്നാണ് ധരംകോട് ഡിഎസ്‌പി ജസ്‌വരിന്ദർ സിങ് പറയുന്നത്. അക്രമികൾ സഞ്ചരിച്ചത് കറുത്ത കാറിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ധരംകോട് പൊലീസ് സ്റ്റേഷന് മുന്നിൽ ഉമർസീർ സിങിൻ്റെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. മൃതദേഹവുമായാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അന്തസ്സും അച്ചടക്കവും ഉത്തരവാദിത്തവും കാട്ടണം, എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ മാർഗരറ്റ് ആൽവ
യാത്രക്കാരിലേറെയും വിദേശികൾ, നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു