
ദില്ലി: രാജ്യത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂൺ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകൾ തുറക്കുമോ എന്ന് പറയാനാവില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 5231 റെയിൽവേ കോച്ചുകൾ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. 215 സ്റ്റേഷനുകളിലായി ഐസൊലേഷൻ കോച്ചുകൾ വിന്യസിപ്പിച്ചിരിക്കുകയാണ്. കരുതൽ നിരീക്ഷണം അനിവാര്യമാണ്.
ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം ജന്മ നാട്ടിലേക്ക് എത്തിച്ചു. ഇതിനായി 222 ട്രെയിൻ സർവീസ് നടത്തിയെന്നും ആരോഗ്യമന്ത്രാലയവക്താക്കൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam