
ദില്ലി: വടക്കൻ സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികര്‍ മരിച്ചു. നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കാണാതായതായാണ് വിവരം. സൈനികര്‍ക്ക് പുറമെ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഹവീൽദാർ ലഖ്ബീന്ദർ സിങ്, ലാൻസ് നായിക് മനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നീ സൈനികരാണ് മരിച്ചത്.
ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്നലെ രാത്രി വടക്കൻ സിക്കിമിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. ചഹ്തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞുവീണു. നേരിയ പരിക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തിയെന്നും മൂന്നു സൈനികരുടെ മൃതദേഹവും കണ്ടെടുത്തുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ ആറു സൈനികര്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
സിക്കിമിലെ ലാചുങ്ങിൽ നിന്ന് 1,678 വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കഴിഞ്ഞ മാസം 29ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികൾ ലാചുങ്ങിൽ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ സിക്കിമിന്‍റെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam