
ഇടുക്കി: ഇടുക്കിയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നുഎൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 4 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരകൊമ്പ് ഒടിഞ്ഞു വീണ് 3 പേർക്ക് പരിക്കേറ്റു. രാമക്കൽ മേടിൽ ഒരു വീട് തകർന്നു.
ഇടുക്കിയിലെ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നു
ഇടുക്കി 04862 235361
തൊടുപുഴ 04862 222503
ദേവികുളം 04865 264231
ഉടുമ്പഞ്ചോല 04868 232050
പീരുമേട് 04869 232077
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam