ദില്ലിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; 15 വിമാന സർവീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിമാനക്കമ്പനികൾ

Published : Aug 24, 2026, 08:10 PM IST
Delhi flood

Synopsis

ദില്ലിയിലും സമീപ പ്രദേശങ്ങളിലും രാവിലെ മുതൽ കനത്ത മഴ. മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ റദ്ദാക്കി.

ദില്ലി: ദില്ലിയിലും സമീപ പ്രദേശങ്ങളിലും രാവിലെ മുതൽ കനത്ത മഴ തുടരുന്നു. ന്യൂഡൽഹി ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെ മണിക്കൂറിൽ 60 കി.മീ വേഗതയിൽ വീശിയടിച്ച കാറ്റും മഴയും നഗരത്തിൽ കനത്ത വെള്ളക്കെട്ടിലാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ റദ്ദാക്കി. ജയ്പൂർ, ഛത്തീസ്ഗഡ്, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽപ്പെടും. വിമാനക്കമ്പനികൾ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം തുടങ്ങിയ മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായതോടെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം, മകൻ ജനിച്ച് 18ാം മാസം രണ്ടാം ഭാര്യയെ കൊന്ന് അഞ്ച് മക്കളുടെ അച്ഛനായ 30കാരൻ
കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി, പാറ്റക്കൂട്ടം വീണ്ടും സമരമുഖത്തേക്ക്, സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം; ബ്രിക്സിന് വെല്ലുവിളിയാകുമോ?