ദുരിതപ്പെയ്ത്ത്: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ: ഹിമാചൽപ്രദേശിൽ പാലവും കാറുകളും ഒലിച്ചുപോയി, ജമ്മുകശ്മീരിൽ 2 മരണം

Published : Jul 09, 2023, 04:15 PM ISTUpdated : Jul 09, 2023, 04:40 PM IST
ദുരിതപ്പെയ്ത്ത്: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ: ഹിമാചൽപ്രദേശിൽ പാലവും കാറുകളും ഒലിച്ചുപോയി, ജമ്മുകശ്മീരിൽ 2 മരണം

Synopsis

ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.  

ഷിംല: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻനാശനഷ്ടങ്ങൾ. മണ്ടി - കുളു ദേശീയപാത അടച്ചു,. പാലം ഒലിച്ചുപോയി. 
മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് അപകടം ഉണ്ടായത്. പഞ്ചാബിലെ ഹോഷിയാർപൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.  ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.  

ജമ്മുകശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ വ്യാപക മഴയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്‍റെ ഒരു ഭാഗം തകർന്നു. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ‍് തകർന്നത്. ദില്ലിയിലെ കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.

കനത്തമഴക്ക് പിന്നാലെ വെള്ളപ്പൊക്കം, ദമ്പതികൾ കാറിന് മുകളിൽ കയറി രക്ഷതേടി, ഡ്രോണും ക്രെയിനുമെത്തി രക്ഷിച്ചു

കനത്ത മഴയെത്തുടർന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും  ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

അതിനിടെ ജമ്മു കശ്മീർ നദിയിൽ കാണാതായ രണ്ടു സൈനികർക്ക് തെരച്ചിൽ തുടരുകയാണ്. കനത്ത മഴെത്തുടർന്ന് ജമ്മു - ശ്രീനഗർ ദേശീയ പാത അടച്ചു.  തുടർച്ചയായി രണ്ടാം ദിവസവും നിർത്താതെ പെയ്ത മഴയിൽ ജമ്മുവിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മുവിലും വിവിധ സ്ഥലങ്ങളിലും ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കുടുങ്ങിയ ആയിരക്കണക്കിന് തീർഥാടകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 

അതേസമയം ദക്ഷിണേന്ത്യയിലും മഴ തുടരുകയാണ്. കർണാടകയിൽ മഴ ശക്തമാണെങ്കിലും കേരളത്തിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ട്. ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് ശേഷം കേരളത്തിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.   തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
 

PREV
Read more Articles on
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച