അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ, 5 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്; പേമാരിയിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

Published : Aug 01, 2025, 09:47 AM IST
Heavy Rain In Delhi Causes Waterlogging

Synopsis

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ  അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരാഖണ്ഡിൽ കേദാർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവെച്ചു.

ഹിമാചൽപ്രദേശിൽ 5 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം