ബിഹാറില്‍ കനത്ത മഴ, ഇടിമിന്നല്‍; 22 പേര്‍ മരിച്ചു

By Web TeamFirst Published Jun 25, 2020, 6:08 PM IST
Highlights

സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

പട്‌ന: ബിഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 22 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു നില്‍ക്കും എന്നും മുന്നറിയിപ്പുണ്ട്. അസം, മേഘാലയ, അരുണാചല്‍പ്രദേശ്, സബ് ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഭാര്യയെ കടിച്ചു; പാമ്പിനെ അടിച്ചുകൊന്ന് കവറിലാക്കി യുവാവ് ആശുപത്രിയിലേക്ക്, ഭയന്ന് ഇറങ്ങിയോടി ജീവനക്കാർ

ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരേന്ത്യയില്‍ ഇത്തവണ നേരത്തെയാണ് മണ്‍സൂണ്‍ എത്തിയത്. ദില്ലിയിലും എത്തിയതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
 

click me!