കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം 6 മരണം

Published : Jul 06, 2026, 06:24 AM IST
mumbai accident

Synopsis

ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് മാൻഗുർദ് പ്രദേശത്ത് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരണപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇനിയും ആളുകൾ കെട്ടിടഅവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സിൻ്റേയും, മുംബൈ പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടുകയും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കുമ്പോൾ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം, ചമ്പത് റായിയുടേതടക്കം രാജി അംഗീകരിക്കും
മുംബൈയിൽ കനത്ത മഴ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു